ചിത്രം: PTI
പുതുവല്‍സരത്തിൽ ഇസ്രോയുടെ വിശ്വസ്ത വാഹനമായ പി.എസ്.എൽ.വിയുടെ അറുപതാം വിക്ഷേപണം വിജയകരം. തമോഗർത്തത്തിൽ നിന്നടക്കമുള്ള എക്സ്-റേ വികിരണങ്ങളെ കുറിച്ച് പഠിക്കുന്ന എക്സ്പോസാറ്റിനെയാണ് ഭ്രമണപഥത്തിൽ എത്തിച്ചിരിക്കുന്നത്. കേരളത്തിലെ വിദ്യാർത്ഥികൾ നിർമ്മിച്ച വീസാറ്റ് ഉൾപ്പെടെ 10 ഉപകരണങ്ങളും വിക്ഷേപണത്തിന്റെ ഭാഗമാണ്.
ലോകത്തിലെ രണ്ടാമത്തെ എക്സ്-റേ പോളാരിമീറ്റർ സാറ്റ്ലൈറ്റിനെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചാണ് 2024നെ ഇസ്രോ വരവേൽക്കുന്നത്. പിഎസ്എൽവി സി -58 റോക്കറ്റിൽ രാവിലെ 9.10നായിരുന്നു വിക്ഷേപണം. ഇരുപത്തിയൊന്നാം മിനിറ്റിൽ 650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എക്സ്പോ സാറ്റിനെ എത്തിച്ചു. തമോഗർത്തം ഉൾപ്പെടെയുള്ള 50 ഓളം പ്രപഞ്ച സ്രോതസ്സുകളിൽ നിന്നുള്ള എക്സ്-റേ വികരണങ്ങളെ ഉപഗ്രഹത്തിന്റെ ഭാഗമായ പോളിക്സ്, എക്സ്പെക്റ്റ് എന്നീ ഉപകരണങ്ങൾ അടുത്ത അഞ്ചുവർഷം പഠിക്കും. നാലാം ഘട്ടത്തിൽ പോം എന്ന പരീക്ഷണവും വിക്ഷേപണത്തിന്റെ ഭാഗമാണ്. എൻജിൻ വീണ്ടും ജ്വലിപ്പിച്ച 350 കിലോമീറ്റർ താഴ്ച്ചയിലേക്ക് ഇറങ്ങിയാണ് ദൗത്യം.
തിരുവനന്തപുരം എൽബിഎസ് കോളേജിലെ വിദ്യാർത്ഥിനികൾ നിർമ്മിച്ച വിസാറ്റ് ഉൾപ്പെടെ 10 ഉപകരണങ്ങളിൽ പോം മോഡ്യൂളില്‍ ഉള്ളത്. അൾട്രാ വയലറ്റ് രശ്മികളുടെ സാന്ദ്രത പഠിക്കുകയാണ് വിസാറ്റിന്റെ ലക്ഷ്യം. ഒപ്പം ഭാവി ദൗത്യങ്ങളുടെ ഊർജ്ജസ്രോതസ്സിനായി തിരുവനന്തപുരം വിഎസ്എസ് സി നിർമിച്ച ഫ്യുവൽ സെൽ പവർ സിസ്റ്റം, സിലിക്കൺ ബേസ്ഡ് ഹൈ എനർജി എന്നിവയും പ്രധാന പരീക്ഷണങ്ങളാണ്.
ISRO launches first scientific satellite XPoSat to study black hole emissions