ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. പുരസ്കാരങ്ങള്‍ തിരിച്ച് നല്‍കുമെന്ന് വിനേഷ് ഫോഗട്ടിന്‍റെ പ്രഖ്യാപനം. മേജന്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്കാരവും അര്‍ജുന അവാര്‍ഡും തിരികെ നല്‍കും. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കാനുള്ള തീരുമാനം വിഗ്നേഷ് ഫോഗട്ട് അറിയിച്ചത്. ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്നാണ് കത്തിലെ ഉള്ളടക്കം.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ഉന്നമനത്തെക്കുറിച്ചും സംസാരിക്കുന്ന ഫാൻസി സർക്കാർ പരസ്യങ്ങളാണ് നിലവിലുള്ളതെന്നും നീതിക്കായി പോരാടേണ്ടി വരുമ്പോള്‍ ബഹുമതികള്‍ അര്‍ത്ഥശൂന്യമാണെന്നും കത്തില്‍ വിനേഷ് പറയുന്നു. നേരത്തെ ബജ്റംഗ് പൂനിയയും വിരേന്ദര്‍ സിങ്ങും പത്മശ്രീ തിരികെ നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. ബജ്റംഗ് പൂനിയയാകട്ടെ കര്‍ത്തവ്യപഥിലെത്തി പത്മശ്രീ മെഡല്‍ വഴിയില്‍ ഉപേക്ഷിച്ച് മടങ്ങി.
നേരത്തേ ബ്രിജ്ഭൂഷന്റെ അടുപ്പക്കാരന്‍ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
Vinesh Phogat returns Khel Ratna, Arjuna awards