നവകേരള സദസുകളില്‍ സർക്കാരിന് മുന്നിലെത്തിയത് ആറ് ലക്ഷം പരാതികൾ. എന്നാല്‍ എത്രപരാതികള്‍ക്ക് ഇതുവരെ പരിഹാരം കാണാനായി എന്ന കണക്ക് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ പരാതികളെത്തിയത് മലപ്പുറം ജില്ലയില്‍ നിന്നാണ്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ജില്ലകളില്‍ സ്്പെഷല്‍ ഒാഫീസര്‍മാരെ നിയമിക്കുന്നത് പരിഗണനയില്‍.
140 നിയമസഭ മണ്ഡലങ്ങളിലൂെ 36 ദിവസങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച് സംഘടിപ്പിച്ച നവകേരള സദസുകളില്‍ സർക്കാരിന് മുന്നിലെത്തിയത് പരാതികളുടെ കൂമ്പാരം. 6,21,167 പരാതികളാണ് റജിസ്റ്റര്‍ ചെയ്തത്. ഏറ്റവും അധികം പരാതികള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. ജില്ലയിലെ 16 നിയമസഭ മണ്ഡലങ്ങളില്‍ നിന്ന് 80885 പരാതികളാണ് എത്തിയത്. രണ്ടാം സ്ഥാനത്ത് പാലക്കാട് ജില്ലയാണ്, 12നിയമസഭ മണ്ഡലങ്ങളില്‍ നിന്നായി 61204 പരാതികള്‍ ലഭിച്ചു.കൊല്ലത്ത് നിന്ന് 50938 ഉും പത്തനംതിട്ടയില്‍ 23610 ആലപ്പുഴയില്‍ 53044 പരാതികളുമാണ് റജിസ്റ്റര്‍ ചെയ്തത്. തൃശൂർ 54260, കോട്ടയം 42656 ,ഇടുക്കി 42234,കോഴിക്കോട് 45897 എന്നിങ്ങനെയാണ് പരാതി കണക്കുകള്‍.
കണ്ണൂരില്‍ നിന്ന് 28584 ,കാസർഗോഡ് 14232 ,വയനാട് 18823 പരാതികള്‍ നവകേരള സദസിലെത്തി. എന്നാല്‍ ഇതില്‍ എത്ര പരാതികള്‍ പരിഹരിച്ചു എന്ന കാര്യം സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്നവ തീർപ്പാക്കി എന്നും, ചട്ടഭേദഗതി ഉള്‍പ്പെടെയുള്ളവ ആവശ്യമായവയില്‍ വിശദമായ പരിശോധനയക്ക് ശേഷം തീരുമാനമെടുക്കുമെന്നുമാണ് വിശദീകരണം. ലഭിച്ച പരാതികളുടെ ഏകോപനം കലക്ടര്‍മാര്‍ മാത്രമായി ചെയ്യാന്‍പ്രായോഗിക തടസമുണ്ട്. അതിനാല്‍ ഓരോ ജില്ലയിലും സ്പെഷല്‍ ഓഫീസർമാരെ നിയമിക്കുന്നതും പരിഗണനയിലാണ്.
Navakerala sadas complaint report