ഒളിംപിക് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചു. ലൈംഗികാരോപണം നേരിട്ട ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ അനുകൂലികള്‍ ഫെഡറേഷന്‍ ഭരണം പിടിച്ചതോടെയാണ് ആരോപണമുന്നയിച്ച താരങ്ങള്‍ കടുത്ത നടപടിക്ക് മുതിര്‍ന്നത്. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ മല്‍സരങ്ങള്‍ക്കുപയോഗിക്കുന്ന ഷൂസ് ഊരി മേശപ്പുറത്തുവച്ചാണ് സാക്ഷി മാലിക് പൊട്ടിക്കരഞ്ഞുകൊണ്ട് കരിയര്‍ അവസാനിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്. 

ബ്രിജ്ഭൂഷണിന്റെ അടുപ്പക്കാര്‍ ഗുസ്തി ഫെഡറേഷന്‍ തലപ്പത്തുവരില്ലെന്ന് കേന്ദ്ര കായികമന്ത്രി നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് സാക്ഷിക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ രാജ്യാന്തര താരം ബജ്റംഗ് പൂനിയ ആരോപിച്ചു. വനിതാ ഗുസ്തി താരങ്ങള്‍ ഇനിയും ചൂഷണം ചെയ്യപ്പെടുമെന്ന് സമരത്തില്‍ സാക്ഷിയ്ക്കും ബജ്റംഗിനും ഒപ്പംനിന്ന വിനേഷ് ഫോഗട്ട് പ്രതികരിച്ചു. നീതിക്കായുള്ള പോരാട്ടം തലമുറകള്‍ നീണ്ടേക്കാമെന്നും വിനീഷ് പറഞ്ഞു.

Wrestler Sakshi Malik says, "If Brij Bhushan Singh's business partner and a close aide is elected as WFI president, I quit wrestling"