• 'പ്രാഥമിക ചർച്ച നടത്തി'
  • 'വിളിച്ചു പിന്തുണ ഉറപ്പാക്കിയ ശേഷം തുടര്‍നീക്കം'
  • 'എന്‍ഡിഎക്കെതിരെ എല്ലാ ജനാധിപത്യ പാര്‍ട്ടികളെയും അണിനിരത്തും'

എൻഡിഎയുമായി സഖ്യം പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച്  പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ മുതിർന്ന ജെഡിഎസ് നേതാവ് സി.കെ.നാണു ആർജെഡിയിലേക്ക്. ഇക്കാര്യം സംബന്ധിച്ച് ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാറുമായി പ്രാഥമിക ചർച്ച നടത്തിയെന്നും അദ്ദേഹം മനോരമന്യൂസിനോട് വെളിപ്പെടുത്തി. അടുത്തയാഴ്ചകളിൽ എല്ലാ ജില്ലകളിലും യോഗം വിളിച്ചു പിന്തുണ ഉറപ്പാക്കിയ ശേഷമാകും തുടർനീക്കം. മുഴുവൻ ജനാധിപത്യ പാർട്ടികളെയും എൻഡിഎയ്ക്ക് എതിരായി ഒരുമിച്ച് അണിനിരത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വടകരയിൽ പറഞ്ഞു.

 

JDS leader CK Nanu to join RJD