samastha-2

TAGS

 

സി.പി.എമ്മിനും എസ്.എഫ്.െഎയ്ക്കുമെതിരെ സമസ്ത നേതാക്കള്‍ നടത്തിയ വിമര്‍ശനങ്ങള്‍ സ്വന്തം സംഘടനയിലെ ഇടത് അനുകൂലികളെക്കൂടി ലക്ഷ്യം വച്ച്. സമുദായത്തെ കളങ്കപ്പെടുത്തുന്ന സമീപനം സി.പി.എം സ്വീകരിക്കുമ്പോഴും അവരെ അനുകൂലിക്കുന്ന നിലപാട് സംഘടനയ്ക്ക് ചേര്‍ന്നതല്ലെന്നായിരുന്നു നാസര്‍ ഫൈസി കൂടത്തായിയുടേയും അബ്ദുസമദ് പൂക്കോട്ടൂരിന്റേയും വിമര്‍ശനത്തിന്റ ഉള്ളടക്കം. 

 

ലീഗിന്റ വോട്ടുബാങ്കെന്ന് അറിയപ്പെടുമ്പോഴും സമസ്തയ്ക്കുള്ളില്‍ അടുത്തകാലത്തായി  സി.പി.എം ആഭിമുഖ്യം ഏറിവരികയാണ്. അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പോലും സമാന നിലപാടെടുക്കുന്നത് ലീഗ് അനുകൂലികളെ അസ്വസ്തരാക്കുന്നുണ്ട്. ഇതിനെതിരായ മുന്നറിയിപ്പ് കൂടിയായിരുന്നു മഹല്ല് യോഗത്തില്‍ സമസ്ത നേതാക്കളുടെ പ്രസ്താവന. 

 

മുസ്ലിം പെണ്‍കുട്ടികളെ സിപിഎം പ്രവര്‍ത്തകര്‍ പ്രണയം നടിച്ച് മിശ്രവിവാഹം ചെയ്യിപ്പിക്കുകയാണന്നും എസ്.എഫ്.െഎയുടെ മൈ ബോഡി മൈ ചോയ്സ് ക്യാംപയിന്‍ ഇതിന്റ ഭാഗമാണന്നുമുള്ള ആക്ഷേപങ്ങളും സമസ്തയിലെ സി.പി.എം അനൂകൂലികളോടുള്ളതാണ്. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു ലീഗ് അധ്യക്ഷന്റേയും പ്രതികരണം.

 

നാസര്‍ ഫൈസിയുടെ നിലപാട് പരിഷ്കൃത സമൂഹത്തിന് എതിരാണെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രസ്താവന.  ഉമര്‍ ഫൈസി മുക്കം അടക്കം സമസ്തയിലെ സി.പി.എം അനുകൂലികള്‍ എന്ത് പറയുമെന്നതാണ് ഇനി നിര്‍ണായകം. 

 

Samastha leaders against cpm