കണ്ണൂർ പെരിങ്ങത്തൂരിൽ കിണറ്റില്‍ വീണ പുലി ചത്തു. പുറത്തെത്തിച്ച പുലിയെ വൈദ്യപരിശോധനക്കായി കണ്ണവത്തേയ്ക്ക് മാറ്റിയിരുന്നു. കിണറ്റില്‍ വീണ പുലിയെ വലയ്ക്കുള്ളിലാക്കി മയക്കുവെടിവെച്ചാണ് പുറത്തെത്തിച്ചത്. എട്ട് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലായിരുന്നു പുലിയെ പുറത്തെടുത്തത്. രാവിലെ പത്തു മണിയോടെയാണ് പെരിങ്ങത്തൂർ അണിയാരം സ്വദേശി സുനിയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിലെ കിണറ്റിൽ പുലിയെ കാണുന്നത്.

Tiger fell into a well in Kannur died