jacobitebishopn-22

സ്ഥാനമൊഴിഞ്ഞശേഷം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ. സഭാ ചട്ടക്കൂടിനകത്ത് നിന്ന് അഭിപ്രായങ്ങൾ പറയുന്നതിന് പരിമിതിയുണ്ടെന്നും ഔദ്യോഗിക പദവിയിൽ നിന്ന് വിരമിക്കുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യം കൂടുമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. സഭയ്ക്കകത്തും പുറത്തും നിന്ന് വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്. സഭാതർക്കം ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കക്ഷി രാഷ്ട്രീയത്തിൽ താല്പര്യമില്ലെന്നും പൊതുപ്രവര്‍ത്തനം തുടരുമെന്നും സ്ഥാനമൊഴിയുന്ന മാര്‍ കൂറിലോസ് വ്യക്തമാക്കി. സ്ഥാനമൊഴിഞ്ഞ് മല്ലപ്പള്ളി ആനിക്കാട് ദയറയിൽ സന്യാസ ജീവിതം നയിക്കാൻ ഒരുങ്ങുകയാണ് മെത്രാപ്പോലീത്താ. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Not into party politics says Coorilose Geevarghese