കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ട പി.അബ്ദുല്‍ ഹമീദ് എംഎല്‍എക്കെതിരെ മലപ്പുറത്ത് പോസ്റ്റര്‍. പാര്‍ട്ടിയേയും അണികളേയും വഞ്ചിച്ച യൂദാസാണ് എംഎല്‍എയെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നുമാണ് ആക്ഷേപം. കേരളബാങ്ക് ഭരണസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, അബ്ദുല്‍ ഹമീദിനെതിരെ പോസ്റ്റര്‍ പതിച്ചത് ഗൗരവമായി കാണുന്നില്ലെന്ന് പി.കെ ബഷീര്‍ പറഞ്ഞു. കൂലി കൊടുത്ത് ഒരാളെ വിട്ടാല്‍ ആര്‍ക്കും പോസ്റ്റര്‍ പതിക്കാം. സഹകരണം സഹകരണ മേഖലയില്‍ മാത്രമാണെന്നും ലീഗ് യുഡിഎഫിനൊപ്പം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ യുഡിഎഫിൽ നിന്നാരും കേരള ബാങ്കിൽ ഡയറക്ടർമാരായില്ല. യുഡിഎഫിന്‍റെ അനുമതിയോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നതെന്ന് അബ്ദുല്‍ ഹമീദ് എംഎല്‍എ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Posters appeared against P Abdul Hameed MLA in Malappuram