Canadian Prime Minister Justin Trudeau speaks at a rally for Ukrainian President Volodymyr Zelenskyy at the Fort York Armoury in Toronto, Friday, Sept. 22, 2023. (Nathan Denette/The Canadian Press via AP)
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കൊലപാതകമുണ്ടായപ്പോള്‍ തന്നെ മുഴുവന്‍ ആരോപണങ്ങളും ഇന്ത്യയുമായി പങ്കുവച്ചു. കൊലപാതകത്തിലെ അന്വേഷണം ഏറ്റവും ഊര്‍ജിതമായി തന്നെ മുന്‍പോട്ട് കൊണ്ടുപോകും. കാനഡയുടെ 40 നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ ഇന്ത്യ പിന്‍വലിച്ചത് വിയന്ന കണ്‍വന്‍ഷന്‍റെ ലംഘനമാണ്. നിജ്ജറുടെ കൊലപാതകത്തിലെ അന്വേഷണം ഏറെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
Canada Prime Minister Justin Trudeau has again accused India of violating the Vienna Convention