arsho-marklist-5

എറണാകുളം മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചതിനാണ് നടപടി. എൻ.ഐ.സി സോഫ്റ്റ്‌വെയറിലെ പിഴവെന്ന് ബോധ്യപ്പെട്ടിട്ടും തിരുത്താൻ പരീക്ഷാ കൺട്രോളറുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല.

ഈ കാലതാമസം അനാവശ്യ വിവാദങ്ങൾക്ക് കാരണമാവുകയും, കോളജിന്റെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് തെറ്റായ ധാരണ ഉണ്ടാക്കാൻ ഇടയാക്കുകയും ചെയ്തു. ഇതൊഴിവാക്കാൻ ഉത്തരവാദിത്വം കാണിക്കേണ്ടതായിരുന്നു എന്നാണ് വിമർശനം. ഭാവിയിൽ സമാന പിഴവ് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും കോളജ് വിദ്യാഭ്യാസ ഡയറക്ടർ താക്കീത് നൽകി.

Notice of Director of Education to Controller of Examinations