മധ്യപ്രദേശിൽ കോൺഗ്രസിന് അധികാരം ലഭിച്ചാൽ കമൽനാഥ് തന്നെയാകും മുഖ്യമന്ത്രിയെന്ന് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്. താൻ മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നില്ലെന്ന് ടിക്കറ്റ് വിതരണത്തെച്ചൊല്ലിയുണ്ടായ കലഹങ്ങൾക്ക് പിന്നാലെ ദിഗ്‌വിജയ് സിങ് ആദ്യമായി നയം വ്യക്തമാക്കി. ജാതി സെൻസസിനെ കോൺഗ്രസ് പൂർണമായും പിന്തുണയ്ക്കുന്നുവെന്നും അത് ഭരണഘടനാപരമായ അധികാരം കേന്ദ്ര സർക്കാരിനാണ്. എന്നാല്‍ സംസ്ഥാനങ്ങൾക്ക് ജാതി സർവേ നടത്താമെന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. നാലായിരത്തിലധികം പേര്‍ സ്ഥാനാര്‍ഥികാന്‍ താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നാല്‍പത് വര്‍ഷത്തിലേറെയായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന കമല്‍നാഥുമായി തനിക്ക് തര്‍ക്കമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
If voted to power, congress would undertake caste survey, says Digvijaya Singh