manish-sisodia-3

ഡല്‍ഹി മദ്യ അഴിമതിക്കേസില്‍  മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സുപ്രീംകോടതിയും ജാമ്യം നിഷേധിച്ചു. കേസില്‍ ഗുരുതരമായ ചില പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി ജാമ്യം നിരസിച്ചത്. എട്ടുമാസത്തികം വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചു. ആംആദ്മി പാര്‍ട്ടിയേയും ഡല്‍ഹി സര്‍ക്കാരിനയെും കൂടുതല്‍ വെട്ടിലാക്കുന്നതാണ് സുപ്രീംകോടതി വിധി

 

മദ്യ അഴിമതിയിലെ കള്ളപ്പണക്കേസില്‍ ഫെബ്രുവരിയില്‍ ജയിലിലായ മനീഷ് സിസോദിയ തല്ക്കാലം ജയിലില്‍ തന്നെ തുടരേണ്ടി വരും. അവസാന ആശ്രയമായ സുപ്രീംകോടതിയും ജാമ്യം നിഷേധിച്ചത് സിസോദിയേ മാത്രമല്ല ജാമ്യത്തിനായി ശ്രമിക്കുന്ന സഞ്ജയ് സിങ്ങിനും തിരിച്ചടിയായി.  മദ്യനയത്തിന്‍റെ  ഭാഗമായി 338 കോടിയുടെ ഇടപാട് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഉന്നയിക്കപ്പെട്ട പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. കേസില്‍ ചില സംശയങ്ങളുണ്ടെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരുടെ ബെഞ്ച് പറഞ്ഞു. 

 

ജാമ്യം നിഷേധിച്ചെങ്കിലും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. വിചാരണ ഇഴഞ്ഞുനീങ്ങിയാല്‍ മൂന്ന് മാസത്തിനകം  സിസോദിയക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഉത്തരവ് പറഞ്ഞുകൊണ്ട് കോടതി വ്യക്തമാക്കി.  മദ്യ നയക്കേസിലെ കള്ളപ്പണ ഇടപാടില്‍ സിസോദിയക്കും പങ്കില്ലെന്നായിരുന്നു സുപ്രീംകോടതിയിലെ വാദം. ഈ വാദം തള്ളുന്നതാണ്  സിസോദിയക്ക് ജാമ്യം നിഷേധിക്കുന്ന ഉത്തരവ് .സുപ്രീംകോടതി  പരാമര്‍ശത്തോടെ  അരവിന്ദ് കെജ്രിവാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. 

 

No bail for Manish Sisodia in liqour policy case

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.