• യുവാക്കള്‍ക്ക് ലഭിച്ച പരിഗണന പോലും നല്‍കിയില്ല
  • നിയമസഭ തിരഞ്ഞെടുപ്പില്‍ 10 ശതമാനമെങ്കിലും ഉറപ്പാക്കണം

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കൂടുതൽ വനിതകൾക്ക് അവസരം നൽകണമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. മുൻകാലങ്ങളിൽ വനിതകൾക്ക് വേണ്ടത്ര അവസരം ലഭിച്ചിട്ടില്ലെന്ന് മനോരമന്യൂസ് കോൺക്ളേവിൽ വി.ഡി സതീശനും ശശി തരൂരും നടത്തിയ പ്രതികരണങ്ങളോട് പൂർണമായി യോജിക്കുന്നുവെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. യുവാക്കൾക്ക് ലഭിച്ച പരിഗണന പോലും കഴിഞ്ഞ തവണ വനിതകൾക്ക് ലഭിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് ശതമാനമെങ്കിലും വനിതകൾക്ക് ഉറപ്പാക്കണമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.  വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

MM Hassan on women reservation

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ