മൗങ്ഗി ബവെന്‍ഡി,  ലൂയിസ് ബ്രൂസ്, അലക്സി എകിമോവ്

മൗങ്ഗി ബവെന്‍ഡി, ലൂയിസ് ബ്രൂസ്, അലക്സി എകിമോവ്

രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പങ്കിട്ടു. മാസച്യുസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മൗങ്ഗി ബവെന്‍ഡി,  കൊളംബിയ യൂണിവേഴ്സിറ്റിയിലെ  ലൂയിസ് ബ്രൂസ്, അമേരിക്കന്‍ കമ്പനിയായ  നാനോ ക്രിസ്റ്റല്‍സ് ടെക്നോളജിയിലെ അലക്സി എകിമോവ് എന്നിവര്‍ക്കാണ് പുരസ്കാരം. നാനോ ടെക്നോളജിയിലെ അതിസൂക്ഷ്മ കണികകളായ ക്വാണ്ടം ഡോട്സ് വികസിപ്പിച്ചതിനാണ് അംഗീകാരമെന്ന് നൊബേല്‍ പുരസ്കാരസമിതി അറിയിച്ചു.

ക്യു.എല്‍.ഇ.ഡി. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ കംപ്യൂട്ടര്‍ മോണിറ്ററുകള്‍, ടെലിവിഷന്‍ സ്ക്രീനുകളില്‍ എന്നിവയിലും ചില എല്‍ഇഡി ലാംപുകളിലും ക്വാണ്ടം ഡോട്സ് ഉപയോഗിക്കുന്നുണ്ട്. ട്യൂമറുകള്‍ കണ്ടെത്താന്‍ ബയോ കെമിസ്റ്റുകളും ഡോക്ടര്‍മാരും ക്വാണ്ടം ഡോട്സ് പ്രയോജനപ്പെടുത്തുന്നു. 

Nobel prize chemistry 2023 winners