വിനിമയത്തില്‍ നിന്ന് ഒഴിവാക്കിയ രണ്ടായിരം രൂപ നോട്ടുകള്‍ മാറിയെടുക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടി റിസര്‍വ് ബാങ്ക്. ഒക്ടോബര്‍ ഏഴുവരെ നോട്ടുകള്‍ ബാങ്കുകളില്‍ മാറിയെടുക്കാം. ഒക്ടോബര്‍ 8 മുതല്‍ ആര്‍.ബി.ഐയുടെ ഇഷ്യൂ ഓഫീസുകളില്‍ മാറ്റാം. തിരിച്ചറിയല്‍ രേഖ ഹാജരാക്കി, ഒരേസമയം ഇരുപതിനായിരം രൂപ വരെയുള്ള നോട്ടുകള്‍ മാറാം. ഈതുക ബാങ്കിലേക്കോ പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളിലേക്കോ മാറ്റാനും സൗകര്യമുണ്ട്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം രണ്ടായിരത്തിന്‍റെ 96 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ വ്യക്തമാക്കി.
RBI extends deadline to exchange Rs 2000 currency notes till October 7
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.