മുട്ടിൽ മരംമുറി കേസിൽ റവന്യു വകുപ്പ് പിഴനോട്ടീസ് നൽകിത്തുടങ്ങി. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം സ്ഥലം ഉടമകൾക്കും മരം മുറിച്ചവർക്കുമാണ് പിഴ നോട്ടിസുകൾ നൽകി തുടങ്ങിയത്. മുറിച്ച മരങ്ങളുടെ യഥാർഥമൂല്യം കണക്കാക്കി അതിന്റെ മൂന്നിരട്ടിയാണ് പിഴത്തുക നിശ്ചയിച്ചിരിക്കുന്നത്. ഒരുമാസത്തിനുള്ളിൽ ഇത് അടച്ചില്ലെങ്കിൽ സ്വത്ത് വകകൾ കണ്ടുകെട്ടുമെന്നും നോട്ടീസിലുണ്ട്. 

 

മുപ്പത്തിയഞ്ച് കേസുകളിലായി എട്ടുകോടിയോളം രൂപയാണ് ആദ്യഘട്ടത്തിൽ പിഴചുമത്തിയിരിക്കുന്നത്. റോജി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള ഇരുപത്തിയേഴ് കേസുകളിൽ കൂടെ പിഴ നോട്ടിസ് നൽകാനുള്ള നടപടികൾ സ്വീകരിക്കുകയാണ് റവന്യു വകുപ്പ്.

 

Revenue department imposed fines on muttil tree case

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.