• ഇന്ത്യയ്ക്കെതിരായ ആരോപണം ഗൗരവമെന്ന് ആവര്‍ത്തിച്ച് അമേരിക്ക
  • നിലപാടുമായി കാനഡയിലെ അമേരിക്കന്‍ അംബാസിഡറുടെ അഭിമുഖം
  • കനേഡിയന്‍ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആരോപണം ആവര്‍ത്തിച്ചത്

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കെതിരായ ആരോപണം ഗൗരവമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. സത്യമെന്ന് തെളിഞ്ഞാല്‍ രാജ്യാന്തര ധാരണകളുടെ ഗുരുതരലംഘനമാകുമെന്ന് കാനഡയിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് കോഹന്‍ അഭിമുഖത്തില്‍ പറഞ്ഞു. 

 

നിജ്ജാറിന്‍റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോഴും ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്ന് വിശേഷിപ്പിച്ച് കാനഡ പ്രതിരോധമന്ത്രി ബില്‍ ബ്ലയര്‍. എന്നാല്‍ സത്യം കണ്ടെത്തേണ്ടതുണ്ടെന്നും കനേഡിയന്‍ പൗരന്‍മാരെയും നിയമങ്ങളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും ബില്‍ ബ്ലയര്‍ വ്യക്തമാക്കി. 

 

US said allegations against India are serious

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.