Canadian Prime Minister Justin Trudeau speaks at a rally for Ukrainian President Volodymyr Zelenskyy at the Fort York Armoury in Toronto, Friday, Sept. 22, 2023. (Nathan Denette/The Canadian Press via AP)
കനേഡിയന്‍ പൗരന്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യക്കെതിരായ വിശ്വസനീയ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ആഴ്ചകള്‍ക്ക് മുന്നേ ഇവ കൈമാറിയെന്നും ട്രൂഡോ അവകാശപ്പെട്ടു. കേസില്‍ വസ്തുത കണ്ടെത്താന്‍ ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ പറഞ്ഞു. കൊലപാതകത്തില്‍ യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. കനേഡിയന്‍ പ്രധാനമന്ത്രിയുടെ ആരോപണം കടുത്ത ആശങ്കയോടെയാണ് കാണുന്നത്. ഇന്ത്യ അന്വേഷണത്തിന് കാനഡയുമായി സഹകരിക്കേണ്ടത് പ്രധാനമാണെന്നും സത്യം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ബ്ലിങ്കന്‍ വാഷിങ്ടണ്ണില്‍ പറഞ്ഞു
India-Canada row: Justin Trudeau asks India to 'take allegations seriously' and 'cooperate' with murder probe