ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യൻ ഉദിച്ചതിനു പിന്നാലെ ചന്ദ്രയാൻ പേടകത്തെ ഉണർത്താനുള്ള നടപടികൾ നീട്ടി ഐഎസ്ആര്‍ഒ. സോളർ പാനലുകളിൽ സൂര്യ പ്രകാശം പതിക്കുകയും മറ്റു പേ ലോഡുകൾ പ്രവർത്തന സജ്ജമാകാൻ വേണ്ട താപനില കൈവരിക്കുകയും ചെയ്യുന്നതോടെ ഇന്ന് ഉണർത്തൽ ഉണ്ടാകും എന്നായിരുന്നു നേരെത്ത അറിയിച്ചിരുന്നത്.
എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ നടപടികൾ നാളേക്ക് മാറ്റിയിരിക്കുകയാണന്ന് അഹമ്മദാബാദിലെ സ്പേസ് അപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി വാർത്ത ഏജൻസിയോട് സ്ഥിരീകരിച്ചു. ചന്ദ്രയാനിൽ നിന്നുള്ള സിഗ്നലുകൾക്കു വേണ്ടത്ര ശക്തി ഇല്ലാത്തതിനാൽ സ്ലീപ് മോഡിൽ നിന്ന് മറ്റാനുള്ള ശ്രമങ്ങൾ പൂർണമായി വിജയിച്ചേക്കില്ലെന്നു സമൂഹ മാധ്യമമായ എക്സിൽ പ്രചരണം നടക്കുന്നതിനിടെയാണ് ഔദ്യോഗിക അറിയിപ്പ്
Chandrayaan 3: ISRO to try reactivation of lander tomorrow, says official
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.