കാനഡയുടെ അലംഭാവമാണ് പ്രശ്നം വഷളാകാന്‍ കാരണമെന്ന് ഇന്ത്യ. ഒന്നിനെക്കുറിച്ചും കൃത്യമായ വിവരം കാനഡ കൈമാറുന്നില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വിമര്‍ശിച്ചു. വിവരങ്ങള്‍ കൈമാറിയാല്‍ പരിശോധിക്കും. കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഭീഷണിയുണ്ടെന്നും ഹൈക്കമ്മിഷന്‍ പ്രവര്‍ത്തനം തടസപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
കനേഡിയൻ പൗരൻമാർക്ക് തല്‍ക്കാലം വിസയില്ല
കനേഡിയൻ പൗരൻമാർക്ക് വീസ നൽകുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിർത്തി വച്ചു. ഇതിനിടെ എൻ ഐ എ തേടുന്ന ഖലിസ്ഥാൻ ഭീകരൻ സുഖ്ദൂൽ സിങ് കാനഡയിൽ കൊല്ലപ്പട്ടു. ജസ്റ്റിൻ ട്രൂഡോയുടെ ഖലിസ്ഥാൻ പ്രേമം ഇന്ത്യ - കാനഡ നയതന്ത്ര ബന്ധത്തെ ചരിത്രത്തിൽ ഏറ്റവും മോശം നിലയിലെത്തിചിരിക്കുന്നു. കനേഡിയൻ പൗരൻമാർക്ക് വീസ നൽകുന്നത് ഇന്ത്യ അനിശ്ചിതമായി നിർത്തിവച്ചു. ഇന്ത്യൻ വീസക്ക് അപേക്ഷിച്ചിരിക്കുന്നവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്. കാനഡ ഇതേരീതിയിൽ പ്രതികരിച്ചാൽ വിദ്യാഭ്യാസത്തിനും കുടിയേറ്റത്തിനും കാത്തിരിക്കുന്ന മലയാളികളടക്കമുള്ളവർക്ക് തിരിച്ചടിയാകും.
എന്നാൽ ഇന്ത്യൻ കുടിയേറ്റമാണ് കനേഡിയൻ സമ്പദ് വ്യസ്ഥയുടെ കരുത്തെന്നതിനാൽ തിടുക്കപ്പെട്ട് ട്രൂഡോ സർക്കാർ അതിന് തുനിഞ്ഞേക്കില്ല. കാനഡയിലേക്ക് കുടിയേറുന്ന അഞ്ചിലൊരാൾ ഇന്ത്യക്കാരനാണെന്നാണ് കണക്ക്.
ഇതിനിടെയാണ് കാനഡയിലെ വിന്നിപെഗിൽ എൻ ഐ എ തേടുന്ന ഖലിസ്ഥാൻ ഭീകരൻ സുഖ്ദൂൽ സിങ് എന്ന സുഖ ദുനെകെആണ് കൊല്ലപ്പെട്ടത്. ഇരു സംഘങ്ങൾ തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് മരണം. 2017ൽ വ്യാജയാത്ര രേഖകളുണ്ടാക്കി കാനഡയിലേയ്ക്ക് കടന്ന സുഖക്കെതിരെ രാജ്യത്ത് നിരവധി കേസുകളുണ്ട്. ഖലിസ്ഥൻ ടൈഗർ ഫോഴ്സ് തലവൻ അര്‍ഷീദ് സിങ്ങിന്‍റെ വലംകൈ ആയ സുഖയെവിട്ട് തരണം എന്ന് ഇന്ത്യ പല തവണ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ച് ലോറൻസ് ബിഷ്‌ണോയി ഗുണ്ട സംഘം രംഗത്തെത്തി.
സാധാരണക്കാരെ ബാധിക്കാത്ത രീതിയിൽ പ്രശ്നം പരിഹരിക്കണമെന്നാണ് ഇരു രാജ്യങ്ങളിലെയും ജനങ്ങൾ ആഗ്രഹിക്കുന്നത്. മഞ്ഞുരുക്കാൻ ആര് മുൻകയ്യെടുക്കുമെന്നതാണ് ചോദ്യം.
India suspends visa services for Canadian citizens because of security threats, says Arindam Bagchi