വനിതാസംവരണ നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയെന്ന് സോണിയ ഗാന്ധി. വനിത സംവരണ ബില്ലിന്‍മേല്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയിലാണ് സോണിയുടെ പ്രതികരണം. പഞ്ചായത്തീരാജ് സ്ഥാപനങ്ങളില്‍ വനിതസംവരണം യാഥാര്‍ഥ്യമായി. എന്നാല്‍ രാജീവിന്റെ സ്വപ്നം ഇപ്പോഴും അപൂര്‍ണമാണ്. ബില്ലിനെ പിന്തുണയ്ക്കുന്നു, ഉടന്‍ നടപ്പാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ജാതി സെന്‍സസ് നടത്തണമെന്നും ഒ.ബി.സി. വനിതകള്‍ക്ക് സംവരണം വേണമെന്നും കോണ്‍ഗ്രസിന്‍റെ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് സോണിയ ഗാന്ധി പറഞ്ഞു.
എന്നാല്‍ ബില്‍ ഉടന്‍ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്ന് ബിജെപി എംപി നിശികാന്ത് ദുബെ പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയംവരെ തല്‍സ്ഥിതി തുടരണം. ബില്ലിന്‍റെ ക്രെഡിറ്റ് എടുത്ത് രാഷ്ട്രീയം കളിക്കാന്‍ സോണിയ ശ്രമിക്കുകയാണെന്നും നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി. ഇന്ത്യ മുന്നണിയെ ഭയന്നാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നതെന്ന് ജെ.ഡി.യു. അഭിപ്രായപ്പെട്ടു. വനിതാസംവരണം 50 ശതമാനമാക്കണമെന്ന് ബി.എസ്.പി.// വനിതാസംവരണം വേണ്ടിവന്നാല്‍ ഇനിയും കൂട്ടാമെന്ന് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു.
ഏഴ് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി നീക്കിവച്ചിട്ടുള്ളത്. ചര്‍ച്ചകള്‍ക്ക് മറുപടിനല്‍കി ഇന്നുതന്നെ പാസാക്കാനാണ് നീക്കം. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ പാസാക്കുന്ന ആദ്യ ബില്ലാകുമിത്. ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം വ്യവസ്ഥചെയ്യുന്നതാണ് ബില്‍.
Sonia Gandhi announces Congress' support to Women's Reservation Bill