onambumperdrawtoday-20
  • നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍
  • ഇക്കുറി വിറ്റഴിഞ്ഞത് 74.5 ലക്ഷം ടിക്കറ്റുകള്‍
  • ജേതാവിന് കയ്യില്‍ കിട്ടുക 15 കോടി 75 ലക്ഷം രൂപ

25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപര്‍ നറുക്കെടുക്കുന്നത്. 74.5 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പനയാണിത്. ഏജന്‍സി കമ്മീഷനും നികുതിയും കിഴിച്ച് 15 കോടി 75 ലക്ഷം രൂപയാണ് ബംപര്‍ ജേതാവിന് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം വീതം 20 നമ്പരുകള്‍ക്ക് മൂന്നാം സമ്മാനം ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പിന്‍റെ സമയം വരെ ടിക്കറ്റ് വാങ്ങാന്‍ സാധിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

മണ്‍സൂണ്‍ ബംപര്‍ ഹരിതകര്‍മ സേനാംഗങ്ങളായ 11 പേര്‍ക്കായിരുന്നു ലഭിച്ചത്. ഇത്തവണയും ഒന്നിലധികം ആളുകള്‍ ചേര്‍ന്നെടുത്ത ടിക്കറ്റാണ് സമ്മാനാര്‍ഹമായതെങ്കില്‍ പണം വീതിക്കുന്നതിന് ചില വഴികളുണ്ട്. ലോട്ടറിയടിച്ചവര്‍ ചേര്‍ന്ന് ജോയിന്‍റ് അക്കൗണ്ട് തുടങ്ങുകയും ആ അക്കൗണ്ടിലേക്ക് ലോട്ടറി വകുപ്പ് പണം നിക്ഷേപിക്കുകയും ചെയ്യും. മറ്റൊരു സാധ്യത ഏതെങ്കിലും ഒരാളുടെ അക്കൗണ്ടിലേക്ക് വകുപ്പ് പണം നിക്ഷേപിക്കുകയും ആ ആള്‍ മറ്റുള്ളവര്‍ക്ക് വീതിച്ച് കൊടുക്കുകയുമാണ് ചെയ്യേണ്ടത്.

 

 

Onam bumper 2023 draw today; result will announce by 2 pm