വനിതാസംവരണ ബില്‍ അപൂര്‍ണമെന്ന് രാഹുല്‍ ഗാന്ധി. ഒബിസി ഉപസംവരണം വേണമായിരുന്നു. സംവരണം നടപ്പാക്കാന്‍ മണ്ഡലപുനര്‍നിര്‍ണയം എന്തിന് ? അങ്ങനെ പറയുന്നതിലെ യുക്തി എന്തെന്നും ചോദ്യം. കേന്ദ്രം ഒബിസിയെ അവഗണിക്കുന്നു.  90  കേന്ദ്ര സെക്രട്ടറിമാരില്‍ ഒബിസി വിഭാഗത്തില്‍നിന്നുള്ളത് മൂന്നുപേര്‍ മാത്രം. ഒബിസിക്കാരുടെ കൃത്യമായ കണക്ക് ലഭിക്കാന്‍ ജാതി സെന്‍സസ് നടത്തണമെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞു. അതിനിടെ. ഭരണപക്ഷം പ്രതിഷേധിച്ചപ്പോള്‍ ഭയപ്പെടേണ്ടെന്ന് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഇത്തരം പ്രയോഗങ്ങള്‍ പാടില്ലെന്ന് രാഹുലിനോട് സ്പീക്കര്‍