• രണ്ടുലക്ഷം വനിതകള്‍ പങ്കെടുക്കുമെന്ന് ബിജെപി
  • 11 മണി മുതല്‍ നഗരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിക്കും
  • പൊതുസമ്മേളന വേദിയില്‍ പ്രവേശനം വനിതകള്‍ക്ക് മാത്രം
  • ഒന്നര കിലോമീറ്റര്‍ റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശൂരില്‍. പാര്‍ലമെന്റില്‍ വനിതാബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തിലാണ് മോദി പങ്കെടുക്കുന്നത്. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ രണ്ടു ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചു. പൊതുസമ്മേളന വേദിയില്‍ വനിതകള്‍ക്കു മാത്രമാണ് പ്രവേശനം. ഉച്ചകഴിഞ്ഞ് രണ്ടേക്കാലിന് മോദി തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജിലെ ഹെലിപാഡില്‍ ഇറങ്ങും. പിന്നീട്, നേരെ സ്വരാജ് റൗണ്ടിലേക്ക് വരും. ഗവണ്‍മെന്റ് ആശുപത്രി പരിസരത്തു നിന്ന് മോദിയുടെ റോഡ് ഷോ തുടങ്ങും. ഒന്നരകിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ. നായ്ക്കനാലില്‍ സമാപിക്കും. കനത്ത സുരക്ഷയിലാണ് തൃശൂര്‍ നഗരം. രാവിലെ പതിനൊന്നു മണി മുതല്‍ നഗരത്തില്‍ പൂര്‍ണമായും ഗതാഗതം നിരോധിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

PM Modi to address women in Thrissur today