പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 20 മുതല്‍ 22 വരെ സിറ്റിങ് നടത്താന്‍ തീരുമാനം. 19ന് ഗണേശ ചതുര്‍ഥി ദിനത്തില്‍ നടക്കുന്ന സംയുക്ത സിറ്റിങില്‍ സ്പീക്കര്‍, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ സംസാരിക്കും. 20ന് വനിത സംവരണ ബില്‍ പരിഗണനയില്‍ വന്നേക്കും. ഇനി ലോക്സഭ പാസാക്കിയാല്‍ മതി. രാജ്യസഭ നേരത്തെ വനിത സംവരണ ബില്‍ പാസാക്കിയിരുന്നു.

 

വനിതാ സംവരണ ബില്ലിനായി ഭരണ–പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്.  ബില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ പാസാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം കാര്യപരിപാടികള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

 

All-party meet: Parties push for women's reservation bill in Parliament session