manarkad-clash
പുതുപ്പള്ളി ഫലത്തിനുപിന്നാലെ  മണര്‍കാട് സംഘര്‍ഷം. നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ ക്ഷേത്രം സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെയായിരുന്നു  പുതുപ്പള്ളി മണർകാട് ദേവീക്ഷേത്രത്തിന് സമീപം കോൺഗ്രസ് സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയത്. അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ഇരുകൂട്ടർ തമ്മിൽ വാക്കു തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.  ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. വെല്ലുവിളിയുമായി യുഡിഎഫ്–എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുഖാമുഖം നില്‍ക്കുകയാണ്.