chandrayaan-3-confirms-pres

ചന്ദ്രനിൽ ഇറങ്ങിയ ചന്ദ്രയാന്‍ മൂന്നിന്റെ  വിക്രം ലാൻഡര്‍ വീണ്ടും സോഫ്റ്റ് ലാൻഡ് ചെയ്യിക്കുന്നതിൽ ഇസ്രോ വിജയിച്ചു. ചന്ദ്രോ പരിതലത്തിൽ നിന്ന്  30 മുതൽ 40 സെന്റിമീറ്റർ വരെ പറന്നുപൊങ്ങിയ പേടകം  മറ്റൊരിടത്തു ലാൻഡ് ചെയ്തുള്ള ഹോപ്പ് പരീക്ഷണം വിജയകരമായതായി ഇസ്രോ. പേ ലോഡുകളെ സ്ലീപ് മോഡിലേക്ക് ആക്കുകയും റോവർ ഇറങ്ങാൻ ഉപയോഗിച്ച റാമ്പ് മടക്കി പൂർവ സ്ഥിതിയിൽ ആക്കിയ ശേഷമായിരുന്നു പരീക്ഷണം. 

 

ചന്ദ്രനിൽ വീണ്ടും പകൽ വരുമ്പോൾ  മറ്റൊരിടത്തു നിന്ന് സാംപിളുകൾ ശേഖരിക്കാൻ തീരുമാനിച്ചാൽ ഏറെ നിർണായകമാണ് ഈ പരീക്ഷണം. മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുള്ള ഗവേഷണങ്ങൾക്കും ഇത്  നിർണായകമാണ്. ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ പേടകത്തെ അവിടെ നിന്ന് ഉയർത്താൻ കഴിഞ്ഞത് പുനരുപയോഗിക്കാവുന്ന ചന്ദ്രപര്യവേക്ഷണ വാഹന നിർമാണത്തിനു സഹായിക്കും. 

 

chandrayaan-3: Isro gets Vikram to hop on Moon, land again safely