പൊതുമരാമത്ത് പദ്ധതികൾ ഉദ്ഘാടനം ചെയ്യുമ്പോൾ മുൻ സർക്കാർ ചെയ്ത കാര്യങ്ങളെ അവഗണിക്കുന്നുവെന്ന ജി.സുധാകരന്റെ വിമർശനത്തിന് മറുപടിയുമായി പി.പി ചിത്തരഞ്ജൻ എംഎൽഎ. ജി സുധാകരന്റെ വിമർശനത്തിന് അടിസ്ഥാനമില്ല. വ്യക്തികൾക്കല്ല, സർക്കാരുകൾക്കാണ് പ്രാധാന്യം. അർഹിക്കുന്ന അംഗീകാരം സുധാകരന് നൽകിയിട്ടുണ്ടെന്നും ചിത്തരഞ്ജന്‍ പറഞ്ഞു. മുൻ സർക്കാരുകളുടെ പ്രവർത്തനം മറന്നുകൊണ്ടാണ് ഇപ്പോഴത്തെ വികസനം എന്നായിരുന്നു ജി സുധാകരന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. വ്യാഴാഴ്ചയാണ് ആലപ്പുഴയിലെ രണ്ട് പാലങ്ങളുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നത്. സുധാകരന് പാലങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ക്ഷണമില്ല.
PP Chitharanjan MLA against G Sudhakaran