പിഴയടയ്ക്കാന്‍ വിസമ്മതിച്ച പൗരാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന്റെ റിമാന്‍ഡ് കോടതി ഈമാസം 25 വരെ നീട്ടി. പൊതുസ്ഥലത്ത് പ്രതിഷേധിച്ചതിന്റെ പേരില്‍ ആയിരം രൂപ പിഴ അടയ്ക്കണമെന്ന തീരുമാനം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ഗ്രോവാസു കോടതിയെ അറിയിച്ചു. ഭരണകൂടത്തോടുള്ള പ്രതിഷേധമാണിതെന്നും അദ്ദേഹം പറഞ്ഞു. നിയമവ്യവസ്ഥയെ വെല്ലുവിളിക്കരുതെന്നും പിഴയടച്ച് കേസിൽ നിന്ന് ഒഴിവായിക്കൂടെയെന്നും കോടതി ചോദിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധമാണ് കേസിനാധാരം. നിയമവിരുദ്ധമായ സംഘംചേരല്‍, മാര്‍ഗ തടസം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഗ്രോവാസുവിനുമേല്‍ ചുമത്തിയത്. ഒപ്പമുണ്ടായിരുന്നവര്‍ പിഴയടച്ച് ജാമ്യം നേടി.