anwar-sadath-mla-revat-1

 

ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കർമ്മങ്ങൾ ചെയ്ത ചാലക്കുടി സ്വദേശിക്കെതിരെ അൻവർ സാദത്ത് എംഎൽഎ. കർമങ്ങൾ ചെയ്യാൻ രേവദ് ബാബു സ്വയം തയാറായതാണെന്നും എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചെന്നും എംഎൽഎ പ്രതികരിച്ചു. കർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചെന്ന ആരോപണമുന്നയിച്ച രേവദിനെതിരെ അഭിഭാഷകനും പരാതിനൽകി. ആലുവയിൽ  കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്തത് ചാലക്കുടി സ്വദേശിയായ ഓട്ടോഡ്രൈവർ രേവദ് ബാബുവാണ്. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായതിനാൽ കർമങ്ങൾ ചെയ്യാൻ ആരുംതയ്യാറാകാത്തതിനാലാണ് ഇതെന്നായിരുന്നു വിശദീകരണം. ഈ വാക്കുകൾ വിശ്വസിച്ച അൻവർ സാദത്ത് എംഎൽഎ രേവദിനെ ഓടിവെന്ന് കെട്ടിപിടിച്ചു. എന്നാൽ രേവദിന്റെ വാദം കളവാണെന്ന് തുടർന്നുള്ള മണിക്കൂറുകളിൽ വ്യക്തമായി. മാപ്പാപേക്ഷിച്ച രേവദ് തന്നെ രംഗത്തെത്തി. 

 

അയാൾ അത് ചെയ്യാൻ യോഗ്യനല്ലെങ്കിൽ അതിനെ നിയമപരമായി നേരിടണമെന്ന് അൻവർ സാദത്ത് എംഎൽഎ.  ഒരു ചെറുപ്പക്കാരൻ, അയാളുടെ വേഷമൊക്കെ കണ്ടില്ലേ, ആരായാലും വിശ്വസിച്ചു പോകും. വേറാരും വന്നില്ലാന്ന് അയാൾ പറഞ്ഞതു കളവാണെന്നാണു കരുതുന്നത്. രേവന്ത് പറഞ്ഞത് ആ മെമ്പർ അയാളുടെ ശുദ്ധമനസ്സുകൊണ്ട് വിശ്വസിച്ചു പോയതാകും.’– അൻവർ സാദത്ത് പറഞ്ഞു. രേവത് മാപ്പു പറഞ്ഞെന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ‘മാപ്പു പറഞ്ഞപ്പോൾ കൈപ്പാങ്ങിന് ഉണ്ടായിരുന്നെങ്കിൽ അതാണ് ചെയ്യേണ്ടിയിരുന്നത്’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. 

 

സംസ്കാര സമയത്തുണ്ടായ ആശയകുഴപ്പം രേവദ് മുതലെടുത്തതാണെന്ന് എംഎൽഎ വ്യക്തമാക്കി. രേവദിന്റെ പ്രസ്താവന മതസ്പര്‍ധയുണ്ടാക്കുന്നതാണെന്ന് ചൂണ്ടികാട്ടി അഭിഭാഷകനായ ജിയാസ് ജമാലാണ് ആലുവഎസ് പിക്ക്‌ പരാതി നൽകിയത്. 

 

Anwar Sadath mla against Revat Babu