
ഇന്ന് കര്‍ക്കടകവാവ് ബലി. രാമായണമാസാചരണത്തിന്റെ തുടക്കവും കര്ക്കടവവാവും ഒരേദിവസം വരുന്നത് അപൂര്‍വമാണ്. വിവിധ തീര്‍ഥസ്ഥാനങ്ങളില്‍ പിതൃതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി. തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം തിരുവല്ലം പരശുരാമക്ഷേത്രത്തിലും ശംഖുമുഖം വര്‍ക്കല പാപനാശം കടല്‍ത്തീരങ്ങളിലും പുലര്‍ച്ചെ രണ്ടുമണിയോടെ വാവുബലിച്ചടങ്ങുകള്‍ തുടങ്ങി. തിരുവല്ലത്ത് സ്ഥിരമായുള്ള രണ്ടുബലിമണ്ഡപങ്ങള്ക്ക് പുറമെ താല്‍ക്കാലികമായി ഏഴെണ്ണംകൂടി ഒരുക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ചുപുരോഹിതന്മാര് കാര്‍മികത്വം വഹിക്കുന്നു. കോവിഡിന് ശേഷം ശംഖുമുഖം കടപ്പുറത്ത് ബലിച്ചടങ്ങുകള്‍ക്കായി പൂര്‍ണതോതില്‍ അനുമതിനല്‍കിയിട്ടുണ്ട്.
Devotees throng temples across Kerala for 'bali tharpanam' on Karkidakam 1