കേരള ബ്ലാസ്റ്റേഴ്സിലെ ഐക്കൺ താരങ്ങളിൽ ഒരാളും മലയാളിയുമായി സഹൽ അബ്ദുൽ സമദ് ടീം വിട്ടു. സഹലിന് നന്ദിയറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സഹല്‍ ഇനി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജെയ്ന്റ്സില്‍ കളിക്കും. 26 വയസ്സുകാരനായ സഹൽ 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 90 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ദേശീയ ടീമിലും തിളങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ മുഖമായ സഹലിനെ ടീമിലെത്തിക്കാൻ ഐഎസ്എൽ വമ്പൻമാർ മുൻകൈയെടുത്തത്. 2025 മേയ് വരെ ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം കഴിഞ്ഞ സീസൺ സഹലിന് അത്ര മികച്ച തായിരുന്നില്ല
Sahal Abdul Samad leaves Kerala Blasters