ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ഹിമാചൽ പ്രദേശിലെ മണാലിയിൽ കുടുങ്ങിയ മലയാളി ഡോക്ടർമാർ നാളെ നാട്ടിലേക്ക് തിരിക്കും. രാവിലെ റോഡ് മാർഗ്ഗം അവരെ ചണ്ഡിഗഡിൽ എത്തിക്കും. എറണാകുളം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി പൂർത്തിയാക്കിയ 27 ഡോക്ടർമാരെയും  മണാലിയിൽ പുതിയ ഹോട്ടലിലേക്ക് മാറ്റി. സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ് ഡോക്ടർമാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കിയത്. മണാലിയിൽ ടൂർ ഹബ് ഇന്ത്യ  ഏജൻസി നടത്തുന്ന മലയാളി വി.വി പ്രവീൺകുമാർ വഴിയാണ് ഇവർക്ക് വേണ്ട  സൗകര്യങ്ങൾ ഒരുക്കിയത്. ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ വിഷമിക്കുന്ന മലയാളി ഡോക്ടർമാരുടെ ദുരവസ്ഥ മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

 

The team of doctors stuck in Manali will be returned tomorrow