ചിത്രം: PTI

മഴയിലും പ്രളയത്തിലും മണാലിയില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാര്‍ വന്‍ ദുരിതത്തില്‍. ഭക്ഷണത്തിന് വേണ്ടി പോലും ബുദ്ധിമുട്ടുകയാണെന്ന് സംഘത്തിലെ ഡോക്ടര്‍ ജിഷ്ണു മനോരമന്യൂസിനോട് പറഞ്ഞു. ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടെങ്കിലും എടുക്കാനാവാത്ത സ്ഥിതിയാണ്. എ.ടി.എമ്മുകള്‍ പലതും പ്രളയത്തില്‍ ഒലിച്ചുപോയി. ഉള്ളവയില്‍ പണമില്ലെന്നും ജിഷ്ണു പറയുന്നു. ഇന്റര്‍നെറ്റ് തകരാറിലായതോടെ ഫോണ്‍ വഴിയുള്ള പണമിടപാടും നടക്കുന്നില്ല. സര്‍ക്കാര്‍ സഹായം വേണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Malayali doctor from manali flood affected area