ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കിയെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉടന്‍ കീഴടങ്ങാനുള്ള ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജിയില്‍ രാത്രി അടിയന്തരവാദം കേട്ടാണ് തീരുമാനം . ജാമ്യം നല്‍കാമെന്ന് ജസ്റ്റിസ് ഓക്ക നിലപാടെടുത്തെങ്കിലും ജസ്റ്റിസ് മിശ്ര വിയോജിച്ചു. ഇതോടെ കേസ് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് വിട്ടു. ഇന്നു രാത്രി തന്നെ കേള്‍ക്കണമെന്ന് തീസ്തയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് തീസ്തയുടെ ഹര്‍ജി മൂന്നംഗ ബെഞ്ച് ഇന്ന് രാത്രി 9.15ന് പരിഗണിക്കുകയായിരുന്നു.
Social activist Teesta Setalvad granted interim bail