സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം. പാട്ന ഹൈക്കോടതി മുൻ ജഡ്ജി രാകേഷ് കുമാർ നൽകിയ പരാതിയാണ് നടപടികൾക്കായി കൈമാറിയത്. സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം നൽകിയതിൽ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് പരാതിയിലെ ആരോപണം. സിബിഐ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് നിയമമന്ത്രാലയത്തിന് പരാതി ലഭിച്ചത്