v-venu-darvesh-sahib-2

പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി.വേണുവും പൊലീസ് മേധാവിയായി ഷേഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു. ഫയലുകള്‍ വേഗം തീര്‍പ്പാക്കുന്നതിനു നടപടി സ്വീകരിക്കുമെന്നു വി.വേണു പ്രതികരിച്ചു. ചുമതലയൊഴിഞ്ഞ വി.പി.ജോയിക്കും അനില്‍കാന്തിനും സെക്രട്ടേറിയറ്റില്‍ യാത്രയയപ്പ് നല്‍കി. സംസ്ഥാനത്തെ നാല്‍പത്തിയെട്ടാമത് ചീഫ് സെക്രട്ടറിയായാണ്  ഡോ.വേണു ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി വി.പി.ജോയി അധികാരം കൈമാറി. 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.വേണുവിനു 2024 വരെ കാലാവധിയുണ്ട്. 

 

പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് ഷേഖ് ദര്‍വേഷ് സാഹിബ് പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റത്. അനില്‍കാന്ത് അധികാര ദണ്ഢ് കൈമാറി. വിരമിച്ച ഡിജിപി അനില്‍കാന്തിനു പൊലീസ് ആസ്ഥാനത്തു ആചാരപരമായ യാത്രയയപ്പ് നല്‍കി. നേരത്തെ സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ വി.പി.ജോയിയേയും അനില്‍കാന്തിനേയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

 

V Venu new chief secretary, Shaik Darvesh police chief