ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനുനേരെ വധശ്രമം. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റു. ഇടുപ്പിന് സമീപത്തായി വെടിയേറ്റെങ്കിലും പരുക്ക് ഗുരുതരമല്ല. ഇളയസഹോദരനൊപ്പം ചന്ദ്രശേഖര്‍ ആസാദ് സഞ്ചരിച്ച കാറിനുനേരെ മറ്റൊരു കാറിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. ഇടുപ്പിന് സമീപത്തായി വെടിയേറ്റു. വെടിവയ്പ്പില്‍ കാറിന്‍റെ വശത്തെ ചില്ലുകള്‍ തകര്‍ന്നു. സീറ്റിലും വെടിയുണ്ട തുളഞ്ഞുകയറിയതായി കാണാം. ഭീം ആര്‍മി നേതാവും ആസാദ് സമാജ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനുമാണ് ചന്ദ്രശേഖര്‍ ആസാദ്. ചന്ദ്രശേഖര്‍ ആസാദ് അപകടനില തരണം ചെയ്തെന്ന് പൊലീസ്. അക്രമികള്‍ക്കായി തിരച്ചില്‍ തുടങ്ങി.
പൗരത്വഭേദഗതി നിയമത്തിനെതിരായ സമരം, കര്‍ഷക സമരം, ഏറ്റവുമൊടുവില്‍ ഗുസ്തി സമരം. രാജ്യം സമീപകാലത്തുകണ്ട എല്ലാ വലിയ പ്രതിഷേധങ്ങളിലും തന്‍റേതായ സാന്നിധ്യമറിയിച്ചുണ്ട് ചന്ദ്രശേഖര്‍ ആസാദ്. ദലിത് പോരാട്ടങ്ങളുടെയും മുന്‍പന്തിയില്‍.
Bhim Army chief Chandrasekhar Azad fired at in Uttar Pradesh