titan-missing

കടലിനടിയിലുള്ള ടൈറ്റാനിക് കപ്പൽ കാണാൻ ആഴക്കടലിലേക്കു പോയ 'ഓഷൻഗേറ്റ് ടൈറ്റൻ' പേടകത്തിനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ. ടൈറ്റാനിക് കപ്പലുള്ള സ്ഥലത്ത് ചില അവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇവ പരിശോധിച്ചു വരികയാണെന്നും ഇത് കാണാതായ പേടകത്തിന്റേത് ആണെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്നും കോസ്റ്റ് ഗാർഡ് പറഞ്ഞു. പേടകത്തിലുള്ള അഞ്ചു പേർക്ക് ജീവൻ നിലനിർത്താനുള്ള ഓക്സിജൻ തീര്‍ന്നോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. പേടകത്തിലുള്ളവരെ രക്ഷിക്കാൻ പരമാവധി ശ്രമിക്കുമെന്നും യുഎസ് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

 

US Coast Guard says debris field discovered near Titanic