മെയ്തി - കുകി ഏറ്റുമുട്ടൽ തുടരുന്ന മണിപ്പുരിൽ തീവ്രവാദ ഭീഷണിയില്ലെന്ന് സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്നും സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് എത്താന്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണിപ്പുര്‍ സന്ദര്‍ശനം പുരോഗമിക്കുകയാണ്. ഉന്നതലയോഗം വിളിച്ച അദ്ദേഹം സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി. ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ആയുധങ്ങളുമായി 22 അക്രമികളെ പിടികൂടിയതായി സുരക്ഷാസേന അറിയിച്ചു.
Challenges in Manipur haven't disappeared; CDS General Anil Chauhan