കേരള ബ്ലാസ്റ്റേഴ്സിന്റെ സിലക്ഷൻ ട്രയൽസിനെത്തിയ കുട്ടികളെ സ്കൂളിന് പുറത്ത് നിർത്തിയ സംഭവത്തിൽ ക്ഷമ ചോദിച്ച് പി.വി.ശ്രീനിജിൻ എംഎൽഎ. കുട്ടികൾ കാത്തുനിൽക്കുന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഉടൻതന്നെ ഗേറ്റ് തുറന്നു നൽകാൻ നിർദ്ദേശം നൽകി എന്നും പി.വി.ശ്രീനിജിൻ പറഞ്ഞു. മനപൂർവം തന്നെ മോശക്കാരനാക്കാനാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രമിക്കുന്നതെന്നും പി.വി.ശ്രീനിജിൻ ആരോപിച്ചു

 

PV Sreenijin MLA apologized to children