2000-rupee-1

പിന്‍വലിച്ച രണ്ടായിരം രൂപ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നിന്നും മാറ്റി വാങ്ങാം. നോട്ട് മാറാനെത്തുന്നവര്‍ തിരിച്ചറിയില്‍ രേഖ നല്‍കേണ്ടതില്ല. ഒരേസമയം പത്ത് നോട്ടുകള്‍ മാത്രമേ മാറ്റി വാങ്ങാനാകുകയുള്ളൂ. നോട്ട് മാറാന്‍ വരുന്നവര്‍ക്കായി തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ 30 വരെയാണ് നോട്ട് മാറ്റാനുള്ള സമയം. തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം സമയം നീട്ടി നല്‍കുന്നതില്‍ ആര്‍.ബി.ഐ തീരുമാനമെടുക്കും. 

 

2000 rupee notes can be exchange from banks today