മതിയായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് അപകടത്തില്‍പ്പെട്ട ബോട്ട് സര്‍വീസ് നടത്തിയിരുന്നതെന്ന് റിപ്പോര്‍ട്ട്. ബോട്ടുടമ താനൂര്‍സ്വദേശി നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി. ഇയാള്‍ ഒളിവിലാണ്. മല്‍സ്യബന്ധന ബോട്ട് രൂപം മാറ്റിയാണ് ഇയാള്‍ വിനോദസഞ്ചാരത്തിനായി നല്‍കിയിരുന്നതെന്നും ബോട്ടിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ ആറുമണിക്ക് തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളജിലുമാകും പോസ്റ്റമോര്‍ട്ടം നടത്തുക. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നായി കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ താനൂരിലേക്ക് നിയോഗിച്ചിട്ടുണ്ട്.
Boat was operated without a fitness certificate