charles-iii

ഏഴുപതിറ്റാണ്ടിനു ശേഷം നടക്കുന്ന രാജ പട്ടാഭിഷേകത്തിന് സാക്ഷിയാവാന്‍ ബ്രിട്ടന്‍ ഒരുങ്ങി. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കിരീടധാരണ ചടങ്ങുകള്‍ ആരംഭിക്കും വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന ചടങ്ങില്‍ ചാള്‍സ് മൂന്നാമന്‍ കിരീടവും ചെങ്കോലും ഏറ്റുവാങ്ങി സിംഹാസനമേറും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക് ഉള്‍പ്പെടെ ലോകത്തുനിന്നാകെ ക്ഷണിക്കപ്പെട്ട രണ്ടായിരം അതിഥികള്‍ ചടങ്ങിന് സാക്ഷിയാവും. 

 

ബ്രിട്ടീഷ് രാജകുടുംബത്തോടുള്ള സ്നേഹം മൂലം ബ്രിട്ടന് പുറത്തുനിന്നും ഒട്ടേറെ ആളുകളാണ് ചടങ്ങുകള്‍ക്കെത്തിയിരിക്കുന്നത്.

 

King Charles III Coronation