kakkukaliorthodox-03

കക്കുകളി നാടകത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതസൗഹാര്‍ദം തകര്‍ക്കാനാണ് ശ്രമമെന്നും മനുഷ്യനെ ഒന്നിപ്പിക്കേണ്ട കല ഭിന്നിപ്പിക്കാനുള്ള മാര്‍ഗമാക്കി ഉപയോഗിക്കരുതെന്നും സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു. നാടകം സന്യാസ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്നതാണെന്നും സഭ വ്യക്തമാക്കി. നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് കെസിബിസിയടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന നടപടികള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നായിരുന്നു നാടകം സംബന്ധിച്ചുയര്‍ന്ന വിവാദത്തില്‍ സജി ചെറിയാന്‍ പ്രതികരിച്ചത്. ഫ്രാന്‍സിസ് നൊറോണയുടെ 'കക്കുകളി'യെന്ന കഥ ജോബ് മഠത്തിലാണ് നാടകമാക്കിയത്.  

Kakkukali drama should be banned; Orthodox Church