abhilash-tomy
ഗോള്‍ഡന്‍ ഗ്ലോബ് പായ്‍വഞ്ചിയോട്ടത്തില്‍ മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ന് ഫിനിഷ് ചെയ്യും. ഫ്രാന്‍സിലെ സാബ്‌ലെ ദോലോന്‍ തീരത്ത് ഇന്ത്യന്‍ സമയം രാത്രി ഏഴരയോടെയായിരിക്കും ഫിനിഷിങ് എന്നാണ് പ്രതീക്ഷിക്കുന്നത്. മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ വനിത  കിഴ്സ്റ്റൻ നോയിഷെയ്ഫര്‍ ഒന്നാമതായി ഫിനിഷ് ചെയ്തിരുന്നു.