ആതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നാലെ ഉത്തർപ്രദേശിൽ കനത്ത ജാഗ്രത തുടരുന്നു. കാര്യമായ ക്രമസമാധാന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ നിരോധനാജ്ഞ ഉടൻ പിൻവലിച്ചേക്കും. പ്രയാഗ് രാജിൽ ചിലയിടങ്ങളിൽ ഇന്റർനെറ്റ് ലഭ്യമായി തുടങ്ങി. കൊലയാളി സംഘത്തിലെ മൂന്നുപേരിൽ രണ്ടുപേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യമായി. അതിനിടെ ഉത്തർപ്രദേശിലെ ഏറ്റുമുട്ടൽ കൊലകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നല്‍കി.
കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്കുമായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. 23 വയസ്സുള്ള പ്രതി സണ്ണിക്കെതിരെ 13 കേസുകളാണ് നിലവിലുള്ളത്. കേസിലെ മറ്റൊരു പ്രതി ലവ് ലേഷ് തിവാരിക്കെതിരെ നാല് കേസുകളും നിലവിലുണ്ട്. 18 വയസ്സുള്ള അരുൺ മൗര്യയ്ക്കെതിരെ മാത്രമാണ് കേസുകളില്ലാത്തത്. ഇവർ ഇതിന് മുൻപ് ഒരുമിച്ചൊരു കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയിട്ടുമില്ല. ഇന്നലെ രാത്രിയാണ് ആതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും മൃതദേഹങ്ങൾ പ്രയാഗ് രാജിൽ അടക്കം ചെയ്തത്. അതിനിടെ ഉത്തർപ്രദേശിലെ ഏറ്റുമുട്ടൽ കൊലകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നല്‍കി. ആതിഖ് അഹമ്മദിന്റെ കൊലയടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിശാൽ തിവാരി എന്ന അഭിഭാഷകനാണ് ഹർജി നല്‍കിയത്. സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണമാണ് ആവശ്യം.
High vigilance continues in Uttar Pradesh after Atiq Ahmed's murder