അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നാലെ ഉത്തർപ്രദേശിലാകെ കനത്ത ജാഗ്രത. സംസ്ഥാന വ്യാപകമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഊഹാപോഹങ്ങളിൽ വീഴരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. മാധ്യമപ്രവർത്തകർ എന്ന വ്യാജേനയാണ് സംഘമെത്തിയത്. കൃത്യം നടത്തിയതിനുശേഷം രക്ഷപ്പെടാൻ ശ്രമിക്കാതെ മുദ്രാവാക്യം വിളിച്ചത് കണക്കിലെടുക്കുമ്പോൾ പ്രതികൾ ഏതെങ്കിലും തീവ്ര നിലപാടുള്ള സംഘടനയിലെ അംഗങ്ങൾ എന്നതാണ് പ്രാഥമിക വിലയിരുത്തൽ. വിഡിയോ റിപ്പോര്‍ട്ട് കാണാം.