സംസ്ഥാന സര്‍ക്കാരിന്റെ ജലനിധി പദ്ധതിയില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. പദ്ധതിക്കായി എന്‍ജിനിയര്‍മാരും കരാറുകാരും കൈക്കൂലി വാങ്ങി ഒത്തുകളിച്ചുവെന്നും കോഴിക്കോട് സാങ്കേതികാനുമതിയില്ലാതെ പദ്ധതികള്‍ നിര്‍മിച്ചുവെന്നും വിജിലന്‍സ് കണ്ടെത്തി. മലപ്പുറം, വയനാട്, തൃശൂര്‍,കോട്ടയം ജില്ലകളില്‍ ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കിയെന്നും വിജിലന്‍സിന്റെ ഓപറേഷന്‍ ഡെല്‍റ്റയില്‍ കണ്ടെത്തി. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ പദ്ധതികൊണ്ടു പ്രയോജനമുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകബാങ്കിന്റെ ധനസഹായത്തോടെയാണ് ജലനിധി പദ്ധതി നടപ്പിലാക്കി വന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Vigilance found irregularities in Jalanidhi Project